Saturday, May 18, 2024
indiaNews

കേരളത്തിനായി  മൂന്ന്  സ്‌പെഷ്യല്‍  ട്രെയിനുകള്‍ …….

കേരളത്തിനു   മൂന്ന്   സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു. ചെന്നൈ എഗ്മൂര്‍കൊല്ലം അനന്തപുരി എക്‌സ്പ്രസ്, എറണാകുളംകാരയ്ക്കല്‍ എക്‌സ്പ്രസ്, ചെന്നൈ ആലപ്പി എക്‌സ്പ്രസ് എന്നിവയാണു സര്‍വീസ് ആരംഭിക്കുന്നത്.അനന്തപുരി സ്‌പെഷ്യല്‍ ചെന്നൈയില്‍ നിന്ന് ഒക്ടോബര്‍ 3നും കൊല്ലത്തു നിന്നു 4നും സര്‍വീസ് ആരംഭിക്കും. ചെന്നൈ ആലപ്പി എക്‌സ്പ്രസ് സ്‌പെഷല്‍ ചെന്നൈയില്‍ നിന്നു 2നും ആലപ്പുഴയില്‍ നിന്നു 3നും സര്‍വീസ് തുടങ്ങും. എറണാകുളംകാരയ്ക്കല്‍ സ്‌പെഷല്‍ എറണാകുളത്തു നിന്നു 3നും കാരയ്ക്കലില്‍ നിന്നുളള സര്‍വീസ് 4നും തുടങ്ങും.

എറണാകുളത്തു നിന്നു രാത്രി 10.30നായിരിക്കും ട്രെയിന്‍ പുറപ്പെടുക. റിസര്‍വേഷന്‍ യാത്രക്കാര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. ട്രെയിന്‍ പുറപ്പെടുന്നതിനു 90 മിനിറ്റ് മുമ്പ് സ്റ്റേഷനുകളിലെത്തണം.