സുബി സുരേഷിന്റെ സംസ്കാരം നാളെ വാരാപ്പുഴയില്‍
അന്തരിച്ച പ്രശസ്ത സിനിമ-ടെലിവിഷന്‍ താരം സുബി സുരേഷിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരാപ്പുഴയില്‍ നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിച്ചും. നാളെ മൃതദേഹം വാരാപ്പുഴയിലെ വീട്ടിലെത്തിക്കും. രാവിലെ 8 മുതല്‍ പുത്തന്‍പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.കരള്‍-ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്കിറ്റുകള്‍ അവതരിപ്പിച്ച് കോമഡി റോളുകളില്‍ തിളങ്ങിയ താരമാണ് സുബി സുരേഷ്.കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.