സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് പത്ത് രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,210 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് വില 41,680 രൂപയുമായി.തുടര്‍ച്ചയായി നേരിട്ട ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണ വില കുത്തനെ ഉയര്‍ന്നിരുന്നു. ശനി ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചിരുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,220 രൂപയിലെത്തിയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 41,760 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.