Sunday, May 5, 2024
indiakeralaNews

നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു: മൂന്ന് പേര്‍ക്ക് പരിക്ക്.

കൊച്ചി : എറണാകുളം കളമശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മാറ്റുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാതയില്‍ ആണ് അപകടം.കോയമ്പത്തൂര്‍ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി രഘുനാഥന്‍ , ബസ് യാത്രക്കാരായ ചേര്‍ത്തല സ്വദേശി പ്രശാന്ത് , ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവരെ പരിക്കുകളോടെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു