Tuesday, April 30, 2024
keralaNews

ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്.

ഓട്ടത്തിനിടയില്‍ ബസിന്റെ തുറന്ന് പോയ ഡോറിലൂടെ റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. ഉളിയന്നൂര്‍ സ്വദേശിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ വിഷ്ണുവിനാണ് പരുക്കേറ്റത്.രാവിലെ 9.00 മണിക്ക് ദേശീയപാതയില്‍ ആലുവ കമ്പനിപടിക്കടുത്ത് വച്ചാണ് അപകടം നടക്കുന്നത്. കമ്പനിപ്പടി ബസ് സ്റ്റോപ്പില്‍ നിന്ന് തൃപ്പൂണിത്തുറ ബസില്‍ കയറി ബസ് 200 മീറ്റര്‍ പിന്നിടുമ്പോഴാണ് അപകടം സംഭവിച്ചത്. തുറന്ന് പോയ ഡോറിലൂടെ ബസിന്റെ ചവിട്ട്പടിയില്‍ നിന്ന വിദ്യാര്‍ത്ഥി റോഡിലേക്ക് വീഴുകയായിരുന്നു.ചവിട്ട് പടിയില്‍ നിന്ന മറ്റുള്ളവര്‍ക്ക് കമ്പിയില്‍ പിടി കിട്ടിയതിനാല്‍ വീഴാതെ രക്ഷപ്പെട്ടു. തെറിച്ച് വീണ വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബോധം വരാത്തതിനെ തുടര്‍ന്ന് അതിതീവ്രവിഭാഗത്തിലേക്ക് മാറ്റി.