Tuesday, April 30, 2024
keralaLocal NewsNews

ഉമ്മിക്കുപ്പ ലൂർദ് മാതാ ദൈവാലയത്തിൽ തിരുനാൾ

എരുമേലി : ഉമ്മിക്കുപ്പ ലൂർദ് മാതാ ദൈവാലയത്തിൽ വിശുദ്ധ ലൂർദ് മാതാവിന്റെയും -വിശുദ്ധ സെബസ്ത്യാനോസിന്റെയും,വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോസ അമ്മയുടെയും തിരുനാൾ ആചരണം 9, 10 , 11, 12 തീയതികളിൽ നടക്കും.9 ന് വ്യാഴം വൈകിട്ട് 4.15ന് കൊടിയേറ്റ് , 4.30 ന് കുർബാന, 10ന് വെള്ളി വൈകിട്ട് 4.30 ന് ആഘോഷമായ പാട്ട് കുർബാന, സെമിത്തേരി സന്ദർശനം.11 ന് ശനി രാവിലെ 6.30ന് വിശുദ്ധ കുർബാന, 7.30ന് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ, വൈകിട്ട് 4:00 മണിക്ക് ആഘോഷമായ സമൂഹബലി, 6.30 ന് തിരുനാൾ പ്രദർശനം, രാത്രി 9.30ന് സമാപന പ്രാർത്ഥന,തുടർന്ന് ആകാശ വിസ്മയം.12 ന് ഞായർ ദിവസങ്ങളിൽ രാവിലെ 6 30ന് വിശുദ്ധ കുർബാന, 10 മണിക്ക് തിരുനാൾ കുർബാന, രാത്രി 12 മണിക്ക് തിരുനാൾ പ്രദക്ഷിണം കുരിശടി ചുറ്റി, 1 മണിക്ക് കൊടിയിറക്ക് .തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാദർ തോമസ് പാലക്കൽ,ജനറൽ കൺവീനർ പിടി മാത്യു പുത്തൻപുരയ്ക്കൽ,കൈക്കാരായ ഷാനി കെ.തോമസ് കരിനാട്ട് , ജോസ് പുറ്റുമണ്ണിൽ എന്നിവർ നേതൃത്വം വഹിക്കും.