Monday, April 29, 2024
keralaNewspolitics

മാലിന്യ പ്ലാന്റ് : എല്ലാവരും സഹകരിക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം : കോന്നി – ആവിക്കല്‍ പ്ലാന്റ് സമരങ്ങള്‍ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി. മാലിന്യ പ്ലാന്റ് വേണ്ടെന്ന് ഒരു സ്ഥലത്തുള്ള ആളുകള്‍ ചേര്‍ന്നങ്ങ് തീരുമാനിക്കുകയാണ്. ഈ രീതി ശരിയല്ല. ഒരു പ്രദേശത്ത് പ്ലാന്റിനെതിരെ സ്വാഭാവിക വികാരം ഉണ്ടാകും. അത് ശമിപ്പിക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ സഹകരിക്കണം.ആളുകള്‍ ഒന്നും ഇല്ലാത്ത സ്ഥലത്ത് മതി മാലിന്യ പ്ലാന്റ് എന്നുപറഞ്ഞാല്‍ എന്തു ചെയ്യും. അത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് മിക്കയിടത്തും ഉള്ളത് വിസര്‍ജ്യം കലര്‍ന്ന വെള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ അവസ്ഥ മാറണം.പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. എല്ലായിടത്തും ഇത് തന്നെ അവസ്ഥ. സംസ്ഥാനത്ത് പലയിടത്തും വിസര്‍ജ്യം കലര്‍ന്ന വെള്ളമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.