നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയില്‍ ഇ.പി.ജയരാജന്
നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് കോടതിയില്‍. കുറ്റപത്രം വായിച്ചു കേട്ടപ്പോഴായിരുന്നു ഇ.പി.ജയരാജന്റെ പ്രതികരണം. കേസില്‍ ഇ.പി.ജയരാജന് ഇന്നു കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി വി.ശിവന്‍കുട്ടിയുള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായെങ്കിലും അസുഖമാണെന്നു കാണിച്ച് ജയരാജന് ഹാജരായിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കയ്യാങ്കളിക്കേസെന്നായിരുന്നു കോടതിയില്‍ നിന്നു പുറത്തെത്തിയ ജയരാജന്റെ പ്രതികരണം.