Sunday, April 28, 2024
indiakeralaNewspolitics

രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകില്ല

ആലപ്പുഴ :രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകില്ല. പകരം കേരളത്തില്‍ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം തുടരും. ഭാരത് ജോഡോ യാത്രയ്ക്കു താല്‍കാലിക ഇടവേള നല്‍കി രാഹുല്‍ വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു നേരത്തേ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.

ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍നിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുല്‍ ഡല്‍ഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തി, പിറ്റേന്നു ചാലക്കുടിയില്‍നിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സോണിയ ഗാന്ധി അടിയന്തരമായി ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു.