Wednesday, May 8, 2024
indiaNews

പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ചെന്നൈയിലും മുംബൈയിലും മൂന്നിടങ്ങളിലും പഞ്ചാബ്, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ശിവമോഗയില്‍ നിന്നുളള എംപിയാണ് നിലവില്‍ കാര്‍ത്തി ചിദംബരം.2010-14 കാലയളവില്‍ നടന്ന വിദേശ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണ ഏജന്‍സി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതായാണ് വിവരങ്ങള്‍.2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്സ് മീഡിയ എന്ന കമ്പനി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ച കേസ് നിലനില്‍ക്കുന്നുണ്ട്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുന്നുള്ളൂ.റെയ്ഡില്‍ കാര്‍ത്തി ചിദംബരം ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. എത്ര തവണയാണിതെന്നും തീര്‍ച്ചയായും റെക്കോഡായിരിക്കുമെന്നുമായിരുന്നു പ്രതികരണം.