Tuesday, May 21, 2024
keralaNewspolitics

കുറ്റസമ്മതത്തിന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു; ടോണി ചമ്മിണി

ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ ആരോപണവുമായി മുന്‍ മേയര്‍ ടോണി ചമ്മിണി. കുറ്റസമ്മതം നടത്താന്‍ ഒന്നാം പ്രതി ജോസഫിന് മേല്‍ പൊലീസ് സമ്മര്‍ദമുണ്ടായെന്ന് ടോണി ചമ്മിണി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിനായി ഒരു മന്ത്രി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെന്നും ടോണി ചമ്മിണി പറയുന്നു.