സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് തിരികെ എത്താന്‍ സാധ്യത
ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് തിരികെ എത്താന്‍ സാധ്യതയേറി. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും.മടങ്ങിയെത്തിയാല്‍ അത് അടുത്ത മാസം 6,7 തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആകാനാണു സാധ്യത. അതിനു മുന്‍പായി സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.അര്‍ബുദ രോഗ ചികിത്സയ്ക്കു വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തതും പകരം എ.വിജയരാഘവനു ചുമതല നല്കിയതും. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന് അറസ്റ്റിലായത് സൃഷ്ടിച്ച പ്രതിസന്ധി കൂടി കണക്കിലെടുത്താണ് അദ്ദേഹം മാറി നിന്നതെന്നു വിശ്വസിക്കുന്നവരാണ് കൂടുതല്‍. ഇപ്പോള്‍ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടാകുകയും ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം മടങ്ങിവരാനുള്ള സാധ്യത കൂടുതലാണ്.ആക്ടിങ് സെക്രട്ടറിയുടെ കീഴില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലും മാറ്റം സിപിഎം ആഗ്രഹിക്കുന്നുണ്ട്.