Thursday, May 2, 2024
EntertainmentkeralaNews

  സ്ഫടികത്തിലെ  മൈനയുടെ കടുവ വിളിക്ക് പിന്നിലെ കഥ !…

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സ്ഫടികം. ചിത്രത്തിലെ ആടുതോമയെയും ചാക്കോ മാഷിനെയും അത്രയ്‌ക്കെറെയാണ് മലയാളികള്‍ നെഞ്ചേറ്റിയത്. അതോടൊപ്പം പ്രേക്ഷക ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു ആടുതോമ കൊടുക്കുന്ന പഴം കഴിച്ച് ചാക്കോ മാഷിനെ ‘കടുവ’ എന്ന വട്ടപ്പേരു വിളിക്കുന്ന മൈന. ഇപ്പോഴിതാ ആ മൈനയ്ക്ക് ശബ്ദം നല്‍കിയ കഥ പറയുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്.

‘റി റിക്കാര്‍ഡിംഗിന്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങള്‍ക്കായ് അന്ന് ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്‌സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, മൈനയുടെ സീക്വന്‍സ് വന്നപ്പോള്‍ ഞാന്‍ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു. അത് കേട്ട സംവിധായകന്‍ ഭദ്രന്‍ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ആവര്‍ത്തിച്ചു. മൈനക്ക് വേണ്ടിയുള്ള എന്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിന്റെ കാര്യത്തില്‍ അങ്ങിനെ തീരുമാനമായ്’, എന്ന് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു.