Thursday, May 2, 2024
Local NewsNews

കനത്ത മഴയില്‍ എയ്ഞ്ചല്‍വാലിയിലെ ഉരുള്‍പൊട്ടല്‍ വ്യാപക നാശനഷ്ടം.

വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു .  വീടുകളില്‍ വെള്ളം കയറി .

എരുമേലി : മലയോര മേഖലയായ എയ്ഞ്ചല്‍വാലിയില്‍ ഉണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടി നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു . ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശക്തി പ്രാപിച്ച മഴയിലാണ് ഉരുള്‍പൊട്ടിയത് . എയ്ഞ്ചല്‍വാലി വനാതിര്‍ത്തി മേഖലയില്‍ ശബരിമല വനത്തില്‍ നിന്നും ഉരുള്‍പൊട്ടി എയ്ഞ്ചല്‍വാലി ടൗണില്‍ കൂടി ഒഴുകുന്ന ചെറിയതോട്ടില്‍ അതിശക്തമായി ഉണ്ടായ വെള്ളപ്പൊക്കമാണ് കനത്ത നാശനഷ്ടം ഉണ്ടാക്കിയിരിക്കുന്നത്.                                 കണമല സാന്തോം ഹൈസ്‌കൂളിന്റെ ബസ് ഒഴുക്കില്‍പ്പെട്ടു.ഓട്ടോയും ബൈക്കും ഒഴുക്കില്‍പ്പെട്ടു,കലുങ്കുകള്‍ വെള്ളത്തില്‍ മുങ്ങി , എയ്ഞ്ചല്‍വാലിയില്‍ റോഡ് തകര്‍ന്നു.  റോബിന്‍ തോമസിന്റെ വീട്ടില്‍ കയറിയ വെള്ളത്തില്‍ ഓട്ടോയും ഒഴുകില്‍പ്പെട്ടു, കലുങ്കും,റോഡും തകര്‍ന്നു.പള്ളിപ്പടി അടക്കം മൂന്ന് സ്ഥലങ്ങളില്‍ നിന്നാണ് ഉരുപ്പൊട്ടിയത്. ജോമോന്‍ പൊങ്ങന്താനത്തിന്റെ വീടിന്റെ കെട്ട് തകര്‍ന്നു.സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കൊച്ചുമോന്‍ എന്നയാളിന്റെ വീട്ടിലുമടക്കം നിരവധി വീടുകളിലാണ് വെള്ളം കയറി കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്.                                                                              നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായും വാര്‍ഡംഗം മറിയാമ്മ സണ്ണി പറഞ്ഞു. മഴ തുടര്‍ന്നാല്‍ കാവല്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട് , എയ്ഞ്ചല്‍വാലി പള്ളി വികാരി ഫാ. ജയിംസ് കൊല്ലം പറമ്പിലിന്റെ നേതൃത്വത്തില്‍ സോനു കാരുവള്ളില്‍, ശോബന്‍ , ജയിംസ്, ബന്നി അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിനിടെ കൊപ്പം മേഖലയില്‍ ഉണ്ടായ മഴെ വെള്ളം ജനങ്ങളെ പരിഭ്രാന്തരാക്കി , വീടുകളുടെ മുറ്റം വരെ വെള്ളം കയറുകയും ചെയ്തു. എരുമേലി വലിയതോട്ടിലുണ്ടായ വെള്ളപൊക്കത്തില്‍ കെ എസ് ആര്‍ റ്റി സി സ്റ്റാന്‍ ന്റില്‍ വീണ്ടും വെള്ളം കയറി. മഴ തുടര്‍ന്ന സാഹചര്യമുണ്ടായാല്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.മേഖലയിലുണ്ടായ നാശ നഷ്ടം സംബന്ധിച്ച് ഇന്ന് മാത്രമേ തിട്ടപ്പെടുത്താനാകൂയെന്നും പഞ്ചായത്തംഗം പറഞ്ഞു.