Monday, April 29, 2024
indiaNews

കര്‍ഷക നിയമങ്ങള്‍ കൂടുതല്‍ ദൂരിതം അനുഭവിയ്ക്കാന്‍ പോകുന്നത് കേരളത്തിലാണ് പ്രകാശ് പുളിക്കന്‍.

കേന്ദ്ര കര്‍ഷക നിയമങ്ങള്‍ ഏറ്റവും കൂടുതല്‍ ദൂരിതം അനുഭവിയ്ക്കാന്‍ പോകുന്നത് കേരളത്തിലായിരിയ്ക്കുമെന്ന് കര്‍ഷക സംരക്ഷണ സമതി പ്രസിഡന്റ് പ്രകാശ് പുളിക്കന്‍ പറഞ്ഞു.കേരള കര്‍ഷക സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി നടത്തിയ കര്‍ഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് മൂക്കന്‍പ്പെട്ടിയില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉത്ഘടനം ചെയ്ത് സംസാരിയ്ക്കുകയായിരിന്നു അദ്ദേഹം. കേരള ഭക്ഷ്യാ വിഭവങ്ങള്‍ അന്യാസംസ്ഥാനങ്ങള ആശ്രയിക്കുന്ന കേരളീയര്‍ ഉത്തരേന്ത്യായിലെ കാര്‍ഷിക ഉല്‍പാദനം, വിപണി കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയനിയമം വഴി കോര്‍പ്പറേറ്റുകള്‍ പിടിച്ചെടുത്തു കഴിയുമ്പോള്‍ കൂടുതല്‍ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.ഉത്തരേന്ത്യയിലെ കര്‍ഷകര്‍ഷക സമരങ്ങള്‍ക്ക് വമ്പിച്ച പിന്‍ന്തുണ നല്‍കണമെന്നും പ്രകാശ് പുളിക്കന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് വക്കച്ചന്‍ കാരുവള്ളിയില്‍ അധ്യക്ഷ വഹിച്ചു. ധര്‍ണ്ണയില്‍ ജെയിംസ് ആലപ്പാട്ട് ,ഒ.ജെ കുര്യന്‍, കുട്ടപ്പല്‍ മറ്റപ്പള്ളിക്കുന്നേല്‍, സജി കവളം മാക്കല്‍, ബിജു കായപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. .