Saturday, April 27, 2024
InterviewkeralaNewspolitics

എരുമേലി പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരും; അഡ്വ. പി എ സലിം .

എരുമേലി:സാങ്കേതികമായി കൈവിട്ടു പോയ എരുമേലി ഗ്രാമ പഞ്ചായത്തില്‍ എല്‍ ഡി എഫ് ഭരണത്തെ മാറ്റാന്‍ അഞ്ചാം തിയതി തന്നെ അവിശ്വാസം കൊണ്ടുവരുമെന്ന് കെ പി സി സി സെക്രട്ടറി അഡ്വ. പി എ സലിം പറഞ്ഞു.അവിശ്വാസ പ്രമേയം പാസ്സായതിന് ശേഷം പ്രസിഡന്റിനെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.’കേരള ബ്രേക്കിംഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിശ്വാസം സംബന്ധിച്ച് രണ്ട് പാര്‍ലമെന്ററി കമ്മറ്റി കൂടി തീരുമാനിച്ചിരുന്നു. മേല്‍ നോട്ടത്തിനായി രണ്ട് ഡിസിസി സെക്രട്ടറിമാരായ പി എ ഷമീര്‍,പ്രകാശ് പുളിക്കന്‍ എന്നിവരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.അവിശ്വാസം കൊണ്ടു വരാതെ ഭരണം എല്‍ഡിഎഫിന് നല്‍കുമെന്നുള്ള ആരോപണം തെറ്റാണന്നും യുഡിഎഫ് ഒറ്റക്കെട്ടായാണ് അവിശ്വാസം കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും വിധത്തില്‍ പരാതിയുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.എരുമേലി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അടക്കം കോണ്‍ഗ്രസില്‍ സമഗ്രമായ അഴിച്ചു പണിയും – മാറ്റങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.