Monday, April 29, 2024
keralaLocal News

ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.

പട്ടിമറ്റം. കല്ലോലി പ്രദേശത്ത് ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് പട്ടിമറ്റം 12 ആം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. നിത്യോപയോഗ സാധനങ്ങളും, ഭഷ്യധാന്യങ്ങളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. കോണ്‍ഗ്രസ് പട്ടിമറ്റം വാര്‍ഡ് പ്രസിഡന്റ് റോസപ്പന്‍ പടപ്പാടി, ബ്ലോക്ക് ജനറല്‍ സെക്രട്ടറി റസ്സിലി തേനംമ്മാക്കല്‍, ബൂത്ത് പ്രസിഡന്റ് പ്രതീഷ് എസ് നായര്‍, അംബികാ സോമശേഖരന്‍, ഡെന്നീസ് ഇടത്തിനകം, സജിയപ്പന്‍ പട്ടിമറ്റം, ഷാമോന്‍ കൊല്ലക്കാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.