Sunday, April 28, 2024
InterviewkeralaLocal NewsNews

കൈ കാണിച്ചാല്‍ മതി ;ഓട്ടോമാറ്റിക്ക് സാനിട്ടര്‍ റെഡി സെന്‍സര്‍ സിസ്റ്റം ബോക്‌സുമായി ഷാജി …..

കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷ പെടാനും – വ്യാപിക്കാതിരിക്കാനും മുന്‍ കരുതലുകളുടെ ഭാഗമായി കൈകള്‍ വൃത്തിയാക്കുന്ന സാനിട്ടര്‍ ഉപയോഗിക്കാന്‍ ഇനി ഓട്ടോമാറ്റിക്ക് സംവിധാനം. എരുമേലി സ്വദേശിയും പ്ലമ്പിംഗ്/ഇലക്ട്രിക്കല്‍സ് ജോലിക്കാരനുമായ പള്ളിവീട്ടില്‍ പി.യു ഷാജിയാണ് തന്റെ ജോലിയുടെ മികവ് പുലര്‍ത്തി പുതിയ സംവിധാനം കണ്ടുപിടിച്ചത്.കൈ കഴുകാന്‍ സാനിട്ടര്‍ എടുക്കുകയോ, അമര്‍ത്തുകയോ വേണ്ട. കൈ കാണിച്ചാല്‍ മതി ആവശ്യത്തിനുള്ള സാനിട്ടര്‍ കൈയ്യില്‍ വന്നു വീഴും. കൈപ്പത്തിയുടെ സാന്നിദ്ധ്യം കൊണ്ട് ബോക്‌സിലെ സെന്‍സര്‍ പ്രവര്‍ത്തിക്കുകയും ആവശ്യമായ സാനിട്ടര്‍ കൈയ്യില്‍ വീഴുകയും ചെയ്യും.വൈദ്യുതിയുടെ സഹായത്തോടെ പ്രത്യേകം ഉണ്ടാക്കിയ ബോക്‌സില്‍ സാനിട്ടര്‍ നിറക്കുന്നതനുസരിച്ച് ഉപയോഗിക്കാം.പി വി സി പൈപ്പിലും ഇപ്പോള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പരീക്ഷണാര്‍ത്ഥം കട്ടിയുള്ള പോളിത്തീന്‍ ഷീറ്റും, മറ്റും വസ്തുക്കളുപയോഗിച്ചാണ്  ഇപ്പോള്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.മൂന്ന് ദിവസം കൊണ്ടാണ് ഒരു സെന്‍സര്‍ സിസ്റ്റം ബോക്‌സ് നിര്‍മ്മിക്കുന്നത്. ഭാര്യ ബീനയും, മകന്‍ അന്‍വര്‍ ലുത്തീഫിന്റേയും സഹായത്തോടെ വ്യവസായിക അടിസ്ഥാനത്തില്‍ കൂടുതല്‍ ബോക്‌സുകള്‍ ഇരുമ്പ് ഷീറ്റില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണെന്നും ഷാജി  കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.എരുമേലി ടൗണില്‍ ന്യൂസ്റ്റാര്‍ എന്ന കടയും നടത്തുകയാണ് ഷാജി.