Sunday, April 28, 2024
educationkeralaNews

കുരുന്നുകളുട ജീവന്‍ ആര് രക്ഷിക്കും; മണിപ്പുഴ അംഗന്‍വാടി ഇന്നും തകര്‍ച്ചയുടെ വക്കില്‍ തന്നെ.

എരുമേലിയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിടങ്ങളും വെറുതെ നിര്‍മ്മിക്കുമ്പോഴാണ് കൊച്ചു കുട്ടികള്‍ പഠിക്കുന്ന അരനൂറ്റാണ്ട് കാലം പഴക്കമുള്ള മണിപ്പുഴ അംഗന്‍വാടി കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.മേല്‍ക്കൂരയിലെ തടികെളെല്ലാം ദ്രവിച്ചു.ഓടുകളെല്ലാം നിലം പൊത്തി തുടങ്ങിയതോടെ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ കുട്ടികളുടെ ജീവനില്‍ ഭയന്ന് അങ്കണവാടി വൃദ്ധ സദനത്തിനായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇടിഞ്ഞ് പൊളിഞ്ഞ് നിലംപതിക്കാറായി കിടക്കുന്ന ഈ കെട്ടിടത്തിന് ഇന്നുവരെ യാതൊരു അറ്റകുറ്റപണികളും നടത്തിയിട്ടില്ലായെന്നതാണ് പ്രതിഷേധത്തിന് ഇപ്പോള്‍ വഴിയൊരുക്കിയിരിക്കുന്നത്.എന്നാല്‍ കാലകാലങ്ങളായി അംഗന്‍വാടിയുടെ ഈ ശോചനീയാവസ്ഥ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അമ്പതോളം കൊച്ചു കുട്ടികള്‍ പഠിച്ചിരുന്ന ഈ അങ്കണവാടി പഞ്ചായത്തിലെ ഏറ്റവും മികച്ച അങ്കണവാടികളില്‍ ഒന്നായിരുന്നു. പഞ്ചായത്ത് വക സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ച ഈ അങ്കണവാടി യഥാസമയം അറ്റകുറ്റപണികള്‍ നടത്താനോ, പുതുക്കി പണിയാനോ ആരും തയ്യാറായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിപ്പുഴ മഹിള സമാജം പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം നാട്ടുകാരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് അംഗന്‍വാടിക്കായി വിട്ടു കൊടുക്കുകയായിരുന്നു.അംഗന്‍വാടി പണിയുവാനുള്ള ഫണ്ട് ഐ.സി.ഡി.എസില്‍ നിന്നും,പഞ്ചായത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്നും ഈ കഴിഞ്ഞ മാര്‍ച്ചില്‍ പണി തുടങ്ങേണ്ടതായിരുന്നു.
എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പണി തുടങ്ങുവാന്‍ സാധിച്ചില്ലെന്നും ഉടന്‍ തന്നെ പണി തുടങ്ങുമെന്നും വാര്‍ഡ് അംഗം ഫാരിസ ജമാല്‍ പറഞ്ഞു.