അമ്പലപ്പുഴ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജി സുധാകരന് വീഴ്ച പറ്റി. കമ്മീഷന് റിപ്പോര്‍ട്ട്
കഴിഞ്ഞ അമ്പലപ്പുഴ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജി സുധാകരന് വീഴ്ച പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്.
എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സുധാകരന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല. അതോടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എത്തിയ ആളെ പിന്തുണച്ചില്ല.
സാമ്പത്തിക ബുദ്ധിമുട്ടില്‍ സഹായിച്ചില്ല. സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തില്‍ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷന് കണ്ടെത്തല്‍. സലാമിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന ഈ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നതില്‍ സെക്രട്ടറിയേറ്റാകും തീരുമാനമെടുക്കുക. അമ്പലപ്പുഴയിലെ പ്രവര്‍ത്തന വീഴ്ച അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന് മുന്നില്‍ ജി സുധാകരനെതിരെ പരാതി പ്രളയമായിരുന്നു. തെളിവെടുപ്പിന് ഹാജരായവരില്‍ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നല്‍കിയിരുന്നു.