വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവുമായി സഞ്ചരിക്കുകയായിരുന്ന യുവതി ബൈക്കപകടത്തില്‍ മരിച്ചു.
വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവുമായി സഞ്ചരിക്കുകയായിരുന്ന യുവതി ബൈക്കപകടത്തില്‍ മരിച്ചു. നൊമ്പരമായി ഫേസ്ബുക്ക് പോസ്റ്റ്. മംഗലപുരം വാലിക്കോണം വെയിലൂര്‍ ചീനി വിള തൊടിയില്‍ വീട്ടില്‍ രാഹുലിന്റ ഭാര്യ അര്‍ച്ചന (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ പൗഡിക്കോണം റോഡില്‍ തേരിവിള ജംഗ്ഷനു സമീപമായിരുന്നു അപകടം.ഭര്‍ത്താവ് രാഹുലുമായി ബൈക്കില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ എതിരെ അമിതവേഗതയില്‍ വന്ന കാറില്‍ ബൈക്ക് ഇടിക്കാതിരിക്കാന്‍ ബ്രെക്ക് നല്കി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണ അര്‍ച്ചനയുടെ ശരീരത്തുകൂടി കാര്‍ കയറി ഇറങ്ങുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അര്‍ച്ചനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.മൂന്ന് വയസുകാരന് ഋതു രാജ് മകനാണ്. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍. വിവാഹ വാര്‍ഷിക ദിനമായ ഇന്നലെ രാഹുലും ആര്‍ചനയും തങ്ങളുടെ ഫേസ്ബുക്കില്‍ ഇതിന്റെ പോസ്റ്റ് ഇട്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് അപകടം നടക്കുന്നത്. ഇതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.