Monday, April 29, 2024
keralaNews

വടക്കഞ്ചേരി ബസ് അപകടം : സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു

കോട്ടയം :9 പേരുടെ മരണത്തിനിടെയാക്കിയ മുളന്തുരുത്തി ബസ് അപകടം സംബന്ധിച്ച്  അന്വേഷണം നടത്താൻ ഓര്‍ത്തഡോക്‌സ് സഭ കമ്മീഷനെ നിയമിച്ചു. വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടത് . അപകടത്തിൽ 9 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൗലോസ് കോശി മാവേലിക്കര (റിട്ടയേർഡ് ആർ.ടി.ഒ) ചെയർമാനായി അന്വേഷണ കമ്മീഷണനെ എം.ഒ.സി പബ്ലിക് സ്കൂൾസ് മാനേജർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത  നിയമിച്ചു.പി. എം. വർഗീസ് മാമലശ്ശേരി (റിട്ടയേർഡ് എസ്.പി ), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്പോണ്ടന്റ്, എം.ഒ. സി പബ്ലിക് സ്കൂൾസ് ) എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. ഒക്ടോബർ 17-ന്  റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.9 പേരുടെ മരണവും -നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സർക്കാരും -പോലീസും -മോട്ടോർ വാഹന വകുപ്പും  കർശന നടപടികാണെടുക്കുന്നത്. വിനോദയാത്ര സംബന്ധിച്ച് കർശന നിയന്ത്രണവും മാർഗ്ഗ നിർദ്ദേശങ്ങളുമാണ് ഇറക്കിയിരിക്കുന്നത്.