Friday, May 3, 2024
EntertainmentkeralaNews

കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം സ്വയം സ്വയംപര്യാപ്തതയാണ് മോഹന്‍ലാല്‍.

കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം സ്വയം സ്വയംപര്യാപ്തതയാണ് മോഹന്‍ലാല്‍. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനം മൂലം കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനവും ഇതുമൂലമുള്ള മരണ വാര്‍ത്തകളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്തുവരുന്നത്. ഇതിന് പിന്നാലെയാണ് സ്ത്രീധനത്തിനെതിരെ മോഹന്‍ലാലും വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ആറാട്ട് എന്ന താരത്തിന്റെ പുതിയ സിനിമയിലെ ഒരു രംഗത്തിലെ സന്ദേശമാണിത്.

‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ’ എന്ന് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ച് കുറിക്കുന്നു. മക്കളെ നിങ്ങള് വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണന്‍ ഉണ്ട്. കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം സ്വയംപര്യാപ്തതയാണ്. തുല്യതയുള്ള രണ്ട് പേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല, സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്’ മോഹന്‍ലാല്‍ പറയുന്നു.

വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. ഒരു പ്രത്യേക ചുമതല നിര്‍വ്വഹിക്കുന്നതിനായി നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.