Friday, May 17, 2024
keralaLocal NewsNews

വോട്ടര്‍പട്ടികയിലെ പേര് മാറ്റം പഞ്ചായത്തും ,പാര്‍ട്ടികളും ഒത്തുകളിക്കുന്നതായി പരാതി.

എരുമേലി ഗ്രാമപഞ്ചായത്തിലെ ചില വാര്‍ഡുകളിലെ വോട്ടര്‍മാരുടെ പേരുകള്‍ മാറ്റാതെ ഇവരെ ദുരിതത്തിലാക്കുന്നതായി പരാതി.ഇത് സംബന്ധിച്ച് ബിജെപി നേതാക്കളായ രാഹുല്‍, ശ്രീദേവ്, മോഹന്‍ ജി എന്നിവരാണ് പഞ്ചായത്തില്‍ പരാതി നല്‍കിയത്.ഗ്രാമ പഞ്ചായത്തിലെ മുക്കൂട്ടുതറ പതിനാറാം വാര്‍ഡിലും, 17 മുട്ടപ്പള്ളി വാര്‍ഡും 10 ഉം 15 ഉം വര്‍ഷം സ്ഥിരമായി താമസിക്കുന്ന വോട്ടര്‍മാരെയാണ് അവരുടെ സ്വന്തം വാര്‍ഡുകളില്‍ വോട്ട് ചെയ്യിക്കാതെ പഞ്ചായത്തും രാഷ്ട്രീയ പാര്‍ട്ടിക്കാരും ചേര്‍ന്ന് ഒത്തുകളിക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു.ഒരു റോഡിന്റെ ഇരുവശത്തുമായി താമസിക്കുന്ന രണ്ടു വാര്‍ഡുകളിലെ വോട്ടര്‍മാരെയാണ് പരാതി നല്‍കിയിട്ടും മാറ്റാതെ കഷ്ടപ്പെടുത്തുന്നത്. 17 വാര്‍ഡ് മുട്ടപ്പള്ളി എല്‍ഡിഎഫിനും ,16 വാര്‍ഡ് മുക്കൂട്ടുതറ യുഡിഎഫിനും സ്വാധീനമുള്ള വാര്‍ഡുകളാണ്. 16 വാര്‍ഡില്‍ താമസിക്കുന്നവരുടെ
വോട്ട് 17 വാര്‍ഡിലും,17 ല്‍ താമസിക്കുന്നന്നവരുടെ വോട്ടുകള്‍ 16ലുമാണ് ഉളളത് . എന്നാല്‍ പരാതിക്കാരെ അറിയിക്കാതെ രഹസ്യമായി അദാലത്ത് നടത്തിയ പഞ്ചായത്തിന്റെ ഒത്തുകളിക്കെതിരെ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വീണ്ടും അദാലത്ത് നടത്തുമെന്ന് പറഞ്ഞതായും പരാതിക്കാര്‍ പറഞ്ഞു.