Friday, May 3, 2024
keralaLocal NewsNews

തുമരംപാറയില്‍ തെരുവ് നായ ഗൃഹനാഥനെ കടിച്ചു;തെരുവ് നായ്ക്കളുടെ ശല്യത്തില്‍ ആശങ്കയോടെ നാട്ടുകാര്‍.

എരുമേലി:തുമരംപാറയില്‍ തെരുവ് നായ ഗൃഹനാഥനെ കടിച്ചു .കൊപ്പം സ്വദേശി കാവുങ്കല്‍ റോയിയെയാണ് കടിച്ചത്.ഇന്നലെ രാവിലെയായിരുന്നു സംഭവം.പ്രദേശത്തെ നിരവധിയാളുടെ വീട്ടിലെ നായ്ക്കളേയും-പൂച്ചകളേയും കടിച്ച തെരുവ് നായയെ വീടിന് സമീപത്തെത്തിയപ്പോള്‍ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റോയിയേയും കടിച്ചത്.തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് റോയി.
മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.