Wednesday, May 1, 2024
indiaNews

ഡോക്ടര്‍മാര്‍ വലിയ അക്ഷരത്തില്‍ വ്യക്തമായി വായിക്കാവുന്ന തരത്തിലേ കുറിപ്പടികള്‍ തയ്യാറാക്കാവൂ ; കോടതി

 

മിക്ക ഡോക്ടര്‍മാരുടെയും കുറിപ്പടികള്‍ വായിക്കാന്‍ സാക്ഷാല്‍ ദൈവം തമ്പുരാനുപോലും കഴിയില്ല. പലതിലും വരയും കുറിയും മാത്രമാവും ഉണ്ടാവുക. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതിനുമുന്നില്‍ സുല്ലിട്ടുപോകും. പിന്നെയല്ലേ സാധാരണക്കാര്‍. സഹികെട്ട് ഒടുവില്‍ കോടതിതന്നെ ഇതിനെതിരെ രംഗത്തെത്തി. ഡോക്ടര്‍മാര്‍ വലിയ അക്ഷരത്തില്‍ വ്യക്തമായി വായിക്കാവുന്ന തരത്തിലേ കുറിപ്പടികള്‍ തയ്യാറാക്കാവൂ എന്നാണ് ഒഡീഷാ ഹൈക്കോടതിയുടെ ഉത്തരവ്. വായിക്കാനാവാത്ത കുറിപ്പടികള്‍ എഴുതുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

രോഗിയായ ഭാര്യയെ പരിചരിക്കാന്‍ ജാമ്യംതേടി കോടതിയിലെത്തിയ ഒരു തടവുകാരന്‍ നല്‍കിയ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്ന ഡോക്ടറുടെ കുറിപ്പടി വായിക്കാനാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ അസാധാരണ ഉത്തരവ്. കുറിപ്പടിയിലെ കൈയക്ഷരം രോഗികള്‍ക്ക് മാത്രമല്ല. ഫാര്‍മസിസ്റ്റ്, മറ്റുഡോക്ടര്‍മാര്‍, പൊലീസ്, വക്കീലന്മാര്‍ തുടങ്ങി ആര്‍ക്കും വായിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply