Saturday, May 4, 2024
indiaNews

കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരണത്തിന് കീഴടങ്ങി.

മധ്യപ്രദേശിലെ നിവാഡിയില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരണത്തിന് കീഴടങ്ങി . ഇന്ന് പുലര്‍ച്ചയോടെ കുട്ടിയെ പുറത്തെടുത്തു . ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ആരോഗ്യനില വളരെ മോശമായതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഏകദേശം 96 മണിക്കൂറാണ് കുട്ടി കുഴല്‍ കിണറില്‍ കഴിഞ്ഞത് .
ഹര്‍കിഷന്‍- കപൂരി ദമ്പതികളുടെ മകനായ പ്രഹ്‌ളാദ് ബുധനാഴ്ചയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ കിണറിലേക്ക് വീഴുന്നത്. കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത് .