Friday, May 3, 2024
keralaNews

റേഷന്‍ വിതരണം; വെഹിക്കിള്‍ ട്രാക്കിങ് സംവിധാനം തുടങ്ങി

പൊതു വിതരണത്തിനിടയില്‍ ഉണ്ടാകുന്ന ചോര്‍ച്ച പൂര്‍ണമായും ഒഴിവാക്കുന്നതിന് സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് വാഹന ട്രാക്കിങ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയതായി മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ജിപിഎസ് വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റം ഏര്‍പ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എഫ്സിഐ ഗോഡൗണ്‍, സിഎംആര്‍ മില്ലുകള്‍, ഇടക്കാല സംഭരണ സ്ഥലങ്ങളില്‍ നിന്ന് റേഷന്‍ ഷോപ്പുകളിലേക്കും കാലേകൂട്ടി നിശ്ചയിച്ച റൂട്ടുകളിലൂടെ തന്നെ വാഹനം പോകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള ട്രാക്കിങ് സാങ്കേതികവിദ്യയാണ് നടപ്പിലാക്കിയത്. വിഎല്‍ടി ഉപകരണം ഘടിപ്പിച്ച വാഹനങ്ങള്‍ ഭക്ഷ്യധാന്യ വിതരണത്തിന് ഉപയോഗിക്കുന്നതുമൂലം അവയുടെ സഞ്ചാര പാത വിദൂര സ്ഥലങ്ങളില്‍ നിന്ന് നിരീക്ഷിക്കുന്നതിനും

റൂട്ടുകള്‍ നിശ്ചയിച്ച വഴിയെ വഴി തന്നെയാണ് പോകുന്നത് ഉറപ്പുവരുത്താനും സാധിക്കും. അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സപ്ലൈകോയാണ് വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റത്തിന്റെ നിയന്ത്രണച്ചുമതല വഹിക്കുന്നത്. ഗോഡൗണുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ഗോഡൗണുകളുടെ നവീകരണം സംസ്ഥാനത്ത് നടന്നുവരികയാണ്.