Monday, May 6, 2024
indiaNews

75 വയസിനു മുകളിലുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ;ഇളവ് പെന്‍ഷന്‍, പലിശ വരുമാനക്കാര്‍ക്ക്…

75 വയസ്സിനു മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണിത് പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍നിന്ന് മൂന്നുവര്‍ഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ടനികുതി ഒഴിവാക്കി.