Sunday, May 19, 2024
indiakerala

ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യമായി പാചകവാതകം, സിറ്റി ഗ്യാസ് പദ്ധതി നൂറ് ജില്ലകളിലേക്ക് കൂടി

ഉജ്ജ്വല യോചന പ്രകാരം ദൗരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരു കോടി സ്ത്രീകള്‍ക്ക് കൂടി പാചകവാതകം സൗജന്യമായി നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം.വീടുകളില്‍ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി അടുത്ത വര്‍ഷം കൊണ്ട് 100 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് തുകയാണ് നീക്കിവെച്ചത്. 1,10,055 കോടി രൂപ വകയിരുത്തിയത്. ഇതില്‍ 1,07,100 കോടി രൂപയും മൂലധനചെലവിനാണ് നീക്കിവെച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തും. 2022 മാര്‍ച്ചോടെ ഭാരത് മാല പദ്ധതിപ്രകാരം 8500 കിലോമീറ്റര്‍ റോഡ് കൂടി നിര്‍മ്മിക്കും. 11000 കിലോമീറ്റര്‍ ദേശീയ ഹൈവേ ഇടനാഴി പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.