Friday, May 10, 2024
keralaNews

5 വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണപദ്ധതി തീരദേശത്ത് നടപ്പാക്കും: മുഖ്യമന്ത്രി

തീരദേശത്ത് 5 വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കിഫ്ബി പദ്ധതികള്‍ ആവിഷ്‌കരിക്കും. എല്ലാ സംരക്ഷണ പദ്ധതികളും വിശദപഠനത്തിനു ശേഷമായിരിക്കും.ശംഖുമുഖത്തെ പ്രശ്‌നത്തിന് കാരണം കെടുകാര്യസ്ഥത അല്ലെന്നും പരിഹാരം കാണുമെന്നും പിണറായി വ്യക്തമാക്കി.ഇതുവരെയില്ലാത്ത പാരിസ്ഥിതിക പ്രശ്‌നമാണെന്നും ശാശ്വതപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്. പനി, പേശിവേദന, തലവേദന, വയറുവേദന. ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.