Friday, May 3, 2024
EntertainmentkeralaNews

ഇന്ന് അത്തം

ഇന്ന് അത്തം ഇനി പത്താം നാള്‍ തിരുവോണം. പൂക്കളമിടലിനും ഇന്ന് തുടക്കം കുറിയ്ക്കുന്ന ദിവസമാണ്. കര്‍ക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാള്‍ കഴിഞ്ഞാല്‍ മാത്രമേ ചിങ്ങം ആരംഭിക്കു.

ഈ അത്തത്തിനുമുണ്ട് ഒരു വിശേഷം. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54 വരെ മാത്രമാണുള്ളത്. വെള്ളിയാഴ്ച രാവിലെ 8.01 വരെ അത്തം നക്ഷത്രമാണ്. അതിനാല്‍ വ്യാഴാഴ്ച തന്നെയാണ് അത്തം വരുന്നത്.

ചിങ്ങപ്പിറവി 17-നാണ്. 21-നാണ് തിരുവോണം. ഇത്തവണ , ആളും ആരവവുമില്ലാതെയാണ് തൃപ്പൂണിത്തുറ അത്തച്ചമയത്തിന് കൊടിയേറുന്നത്.
കൊവിഡ് കാലമായതിനാല്‍ ആഘോഷം ചടങ്ങുകളില്‍ ഒതുങ്ങും.

പ്രളയവും, കൊവിഡും തീര്‍ത്ത കെടുതികള്‍ക്കിടെ കഴിഞ്ഞ നാലുവര്‍ഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ലായിരുന്നു.കൊവിഡ് കാലത്തിനു മുന്‍പുവരെ തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷത്തിന്റേതായിരുന്നു .