Friday, May 3, 2024
EntertainmentindiaNews

ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്.

കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയില്‍ തുടരുന്ന ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആരോഗ്യനില മോശമാണെന്ന് വ്യക്തമാക്കിയത്.

‘ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. സുഖപ്പെടുത്താന്‍ 40 ദിവസത്തെ പോരാട്ടം മതിയാവില്ല. അത്ഭുതം സംഭവിക്കണം’ ഡോക്ടറെ ഉദ്ദരിച്ച് ദേശിയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ ആറിനാണ് താരത്തെ കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് കൊറോണ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വൈകാതെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.