Thursday, May 9, 2024
keralaNews

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു.

കൊച്ചി;എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു.ജില്ലയില്‍ ഈ മാസം 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷനിലാണ്.രണ്ട് പേര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.കൊതുക് നശീകരണം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും കോര്‍പ്പറേഷന്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.നഗരസഭയിലെ കൊതുകുനിര്‍മാജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്നും ആക്ഷേപമുണ്ട്.