Wednesday, May 15, 2024
Uncategorized

വൃശ്ചിക പുലരിയില്‍ ശരണമന്ത്രങ്ങളുമായി ശബരിമല……….

sunday special
[email protected]

വൃശ്ചിക പുലരിയില്‍ ഉയരുന്ന ശരണമന്ത്രങ്ങളുമായി ശബരിമല തീര്‍ത്ഥാടനത്തിന് നാളെ തുടക്കമാകും. ശബരിമല തീര്‍ത്ഥാടനത്തിനായി ക്ഷേത്ര നട ഇന്ന് തുറക്കുമെങ്കിലും ഭക്തര്‍ക്കുള്ള ദര്‍ശനം മുതല്‍ നാളെ ആരംഭിക്കുകയുള്ളൂ.നവംബര്‍ 16 മുതല്‍ ജനുവരി 20 വരെ ഏകദേശം 60 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ശബരിമല തീര്‍ത്ഥാടന മഹോത്സവത്തിനാണ് നാളെ നട തുറക്കുന്നത്.സംസ്ഥാനത്തിനകത്തും-പുറത്തും നിന്നുമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ശരണമന്ത്രങ്ങളുമായി ആചാരാനുഷ്ഠാനങ്ങളുടെയും ഭക്തിയുടേയും സമ്പല്‍സമൃദ്ധമായ ഒരു തീര്‍ത്ഥാടനമാണ് ഭക്തജനങ്ങള്‍ക്ക് ഉള്ളത്.ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി വി കെ ജയരാജന്‍ പോറ്റിയും,മാളികപ്പുറം മേല്‍ശാന്തിയായി ജനാര്‍ദ്ദനന്‍ നമ്പൂതിരിയും ഒരു വര്‍ഷം വര്‍ഷം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന പൂജാ കര്‍മ്മങ്ങള്‍ക്കായി സ്ഥാനമേല്‍ക്കും.ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി മാര്‍ക്ക് അവരോധന മണിയോടെ സ്വീകരണചടങ്ങുകള്‍ വൈകിട്ട് അഞ്ചിന് നടക്കും.കറുപ്പുടുത്തും തുളസി മാലയണിഞ്ഞും സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണമന്ത്രവുമായി നാടും നഗരവും കടന്നും ഇടത്താവളങ്ങളില്‍ വിരിവച്ചും -സദ്യയുണ്ടും,ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി മതമൈത്രിയുടെയും മാനവ സാഹോദര്യത്തിനും സമഭാവന വിളിച്ചോതുന്ന എരുമേലിയില്‍ പേട്ടതുള്ളല്‍, പരമ്പരാഗത കാനനപാതയിലൂടെ നടന്നും ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തിയിരുന്ന ആ മഹാ തീര്‍ത്ഥാടനം ഭക്തജനങ്ങള്‍ക്ക് ഇന്നും മറക്കാനാവുന്നില്ല.

എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ ക്ഷേത്ര ദര്‍ശനം അനിശ്ചിതത്വത്തിലാണ്.ഈ മഹാമാരിയെ നേരിടാന്‍ കനത്ത ജാഗ്രത അത്യാവശ്യമാണ്.കൊവിഡ് പടരാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതായും വരും.പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഉള്ള കുത്തനെയുള്ള കയറ്റവും-തിരിച്ചുള്ള ഇറക്കവും തീര്‍ത്ഥാടകരെ സംബന്ധിച്ച് സാധാരണ സമയങ്ങളില്‍ പോലും പ്രയാസം നിറഞ്ഞതാണ്. മാസ്‌ക് ധരിച്ചും, സാനിട്ടര്‍ കരുതിയും,സാമൂഹിക അകലം പാലിച്ചുമുള്ള യാത്ര പ്രായോഗികമായി നടപ്പിലാക്കുക എന്നത് തീര്‍ത്ഥാടകരെ സംബന്ധിച്ച ദുഷ്‌കരമാണ്. എന്നിട്ടും പോലീസിന്റെ നിയന്ത്രണത്തില്‍ വെര്‍ച്ചല്‍ ക്യൂ സംവിധാനം വഴി പ്രതിദിനം 1000 പേര്‍ക്കുള്ള തീര്‍ത്ഥാടനത്തിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.ശനി ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും ,തീര്‍ത്ഥാടന അവസാനം സമയത്ത് 5000 പേര്‍ക്കുമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ കുളിക്കുന്നതിനും-ബലിതര്‍പ്പണം ചെയ്യുന്നതിനും അനുവാദമില്ല .

നെയ്യഭിഷേകം അടക്കമുള്ള വഴിപാടുകള്‍ നടത്താന്‍ കഴിയില്ല.എന്നാല്‍ എന്നാല്‍ അപ്പം അരവണ പ്രസാദം ലഭിക്കും.നിലയ്ക്കലില്‍ പരിമിതമായ സൗകര്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.
ശബരിമല ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ദേവസ്വം ബോര്‍ഡിനേയും – സര്‍ക്കാറിനെയും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന നൂറുകണക്കിനാളുകളേയുമാണ് സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.ഓരോ തീര്‍ത്ഥാടന കാലത്തും കോടികള്‍ വരുമാനം ഉണ്ടാകുന്നതിലൂടെ മറ്റ് ക്ഷേത്രങ്ങളുടെ വികസനവും നടക്കാറുണ്ട്.ഓരോ വര്‍ഷവും നടക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിലൂടെ ഗ്രാമങ്ങളും സര്‍ക്കാരും,മറ്റ് വിവിധ വകുപ്പുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കാണാം. എന്നാല്‍ ഇത്തവണ അത്തരം കാഴ്ചകള്‍ സജീവമല്ല.തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് പ്രധാന കാരണം.എന്നാല്‍ ആചാര അനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍
ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.കോവിഡ് പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള തീര്‍ഥാടകന് ക്ഷേത്രദര്‍ശനം സാധ്യമാകുമെന്നാണ്
നിര്‍ദ്ദേശം. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ ശബരിമലയില്‍ പോസിറ്റീവ് ഉണ്ടായാല്‍ ക്ഷേത്രം തന്നെ അടക്കേണ്ട സാഹചര്യം ഉണ്ടാകുന്ന ആശങ്കയാണ് ഹൈന്ദവ സംഘടനകള്‍ക്കുള്ളത്.കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ദേവസ്വം ബോര്‍ഡിന്റെ ലേലത്തേയും സാരമായി ബാധിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലേലത്തില്‍ ചില കടകള്‍ മാത്രമാണ് പോയത് . ഈ വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കുക എന്ന ഭാരിച്ച ചുമതലയും സര്‍ക്കാരിനുണ്ട്.