Monday, May 6, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ. രാതി ഒന്‍പതുമുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയാണ് രണ്ടാഴ്ചത്തേക്ക് കര്‍ഫ്യൂ നിലവില്‍ വരുന്നത്

സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ. രാതി ഒന്‍പതുമുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയാണ് രണ്ടാഴ്ചത്തേക്ക് കര്‍ഫ്യൂ നിലവില്‍ വരുന്നത്. ആവശ്യയാത്രകള്‍ മാത്രമേ കര്‍ഫ്യൂ സമയത്ത് അനുവദിക്കുകയുള്ളൂ. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവോ എന്ന് ഇന്നും നാളെയും സംസ്ഥാനത്ത് കര്‍ശന പരിശോധനയും നടപടിയും ഉണ്ടാവും.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധിക്കാന്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് പിഴകൂടാതെ സ്ഥാപനങ്ങള്‍ രണ്ടു ദിവസം അടച്ചിടേണ്ടി വരും. രാത്രികാലങ്ങളിലെ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കാനാണ് രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള രാത്രി കര്‍ഫ്യൂ. പെട്രോള്‍ പമ്പുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പാല്‍വിതരണക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ഇളവുണ്ടാവുകയൊള്ളൂ. പൊതുഗതാഗതത്തിനും ചരക്കുവാഹനങ്ങള്‍ക്കും ഇളവുണ്ട്. ഓട്ടോറിക്ഷകളോ ടാക്‌സികളോ രാത്രി ഒന്‍പതു മണിക്ക് ശേഷം അവശ്യസേവനങ്ങള്‍ക്ക് മാത്രമേ രാത്രി ഒന്‍പതു മണിക്ക് ശേഷം അനുവദിക്കൂ.

ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടാന്‍ അനുവദിക്കുകയില്ല. ആരാധനലയങ്ങളിലെ സാന്നിധ്യം ജീവനക്കാരും ചടങ്ങുകള്‍ നടത്തേണ്ടവരും മാത്രമായി ചുരുക്കണം. പൊതുചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി സംപ്രക്ഷേണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പലചരക്ക് കടകളും ഹോട്ടലുകളും രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. പാഴ്‌സലുകളും ഒന്‍പതുമണിക്ക് ശേഷം നല്‍കാനാവില്ല. പക്ഷെ മാളുകളും സിനിമ തീയറ്ററുകളും ഏഴരക്കുള്ളില്‍ അടയ്ക്കണം.

സ്വകാര്യ ടൂഷനുകള്‍ക്ക് ഇന്നു മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അനുവദിക്കൂ. എല്ലാ പരീക്ഷകളും അഭിമുഖങ്ങളും രണ്ടാഴ്ചത്തേക്ക് മാറ്റിവെയ്ക്കാന്‍ പി.എസ്.സിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് ആരോഗ്യവകുപ്പ് കൂട്ടപരിശോധന നടത്തും