Saturday, April 27, 2024
keralaNewspolitics

രാജ്യസഭയിലേക്ക് സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പി.സന്തോഷ് കുമാര്‍

തിരുവനന്തപുരം: രണ്ട് രാജ്യസഭാ ഒഴിവുകളില്‍ ഒന്നില്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പി.സന്തോഷ് കുമാര്‍ മത്സരിക്കും.സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ പി.സന്തോഷ് കുമാറിനെ രാജ്യസഭയില്‍ അയക്കാന്‍ സിപിഐ തീരുമാനിച്ചു
കാലാവധി പൂര്‍ത്തിയാക്കിയ എല്‍ജെഡി അടക്കം നാല് പാര്‍ട്ടികളാണ് അവകാശവാദം ഉന്നയിച്ചത്.             
സന്തോഷ് രാജ്യസഭയിലേക്ക് എത്തുന്നതോടെ ഒരേ സമയം കേരളത്തില്‍ നിന്നും സിപിഐ രണ്ട് അംഗങ്ങളുടെ രാജ്യസഭാ പ്രാതിനിധ്യം അവകാശപ്പെടാനാവും. എല്‍ജെഡി നേതാവ് ശ്രേയാംസ്‌കുമാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവില്‍ എല്‍ജെഡി തന്നെയായിരുന്നു അവകാശവാദത്തില്‍ മുന്നില്‍ .സിപിഐയും എന്‍സിപിയും ജെഡിഎസും മുന്നണി യോഗത്തില്‍ താത്പര്യം പ്രകടിപ്പിച്ചു.

ദേശീയ സാഹചര്യം കണക്കിലെടുത്ത് ഇടത് നിര ശക്തിപ്പെടുത്തണം എന്ന തീരുമാനം മുഖ്യമന്ത്രി യോഗത്തെ അറിയിച്ചതോടെ സിപിഎമ്മിനൊപ്പം സിപിഐക്കും അവസരം തെളിഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. 2024ല്‍ ബിനോയ് ഒഴിയുന്ന മുറക്കായിരുന്നു സിപിഐയുടെ അടുത്ത അവസരം. നിലവിലെ പരിഗണന അടുത്ത ടേണിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.                               

എല്‍ഡിഎഫ് യോഗം കഴിഞ്ഞയുടന്‍ തന്നെ സിപിഐ നിര്‍വാഹക സമിതി യോഗത്തിലേക്ക് കാനം എത്തി. അധികം വൈകാതെ അഡ്വ പി.സന്തോഷ് കുമാറിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. എഐവൈഎഫ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറായ സന്തോഷ് കുമാര്‍ നിലവില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. പുതിയ പദവി അപ്രതീക്ഷിതിമാണെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം ഉടനെ ഒഴിയുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

പാര്‍ട്ടിയിലെ പിളര്‍പ്പും പ്രശ്‌നങ്ങളും ഒറ്റ സീറ്റില്‍ കൂടുതല്‍ ജനാധിപത്യ കക്ഷികള്‍ അവകാശവാദം ഉന്നയിച്ചതുമാണ് എല്‍ജെഡിക്ക് തിരിച്ചടിയായത്. രാജ്യസഭാ സീറ്റുകളില്‍ തുടര്‍ച്ച നിര്‍ബന്ധിത മാനദണ്ഡമല്ലെന്ന മുന്നറിയിപ്പ് നല്‍കാനും ഈ തീരുമാനത്തിലൂടെ സിപിഎമ്മിനായി. തങ്ങള്‍ക്ക് ലഭിച്ച സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സിപിഎം വെള്ളിയാഴ്ച തീരുമാനിക്കും,