Saturday, May 4, 2024
Newsworld

14 സൈനികരടങ്ങുന്ന യുക്രെയ്ന്‍ വിമാനം തകര്‍ത്തു.

കീവ്: റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണത്തില്‍ 14 സൈനികരടങ്ങുന്ന യുക്രെയ്ന്‍ വിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലുണ്ടായിരുന്ന സൈനിക വിമാനമാണ് റഷ്യ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.ആകെ 40ഓളം സൈനികരും പത്തോളം സാധാരണക്കാരും റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആകെ ഏഴ് റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. ലുഹാന്‍സ് മേഖലയിലാണ് ഒടുവില്‍ റഷ്യന്‍ വിമാനം തകര്‍ന്നത്.

പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ യുക്രെയ്നിലെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. അധിനിവേശത്തിന് മുന്നോടിയായി തന്നെ യുക്രെയ്ന്‍ പട്ടാളക്കാരോട് ആയുധം നിലത്തുവെക്കാനും വീട്ടില്‍ പോയിരിക്കാനും വ്ളാഡിമര്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നെതിരായ സൈനിക നടപടി അത്യന്താപേക്ഷിതവും അനിവാര്യവുമാണെന്നാണ് പുടിന്റെ നിലപാട്.