Sunday, May 12, 2024
educationkeralaNews

എം.ജി.ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ലിസ്റ്റിൽ ആദ്യ ഓപ്ഷനിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി അടച്ച് അതത് കോളജുകളുമായി ബന്ധപ്പെട്ട് അവിടത്തെ ഫീസ് അടക്കുകയും ടി.സി. സ്വഭാവ സർട്ടിഫിക്കറ്റ്, ഒപ്പിട്ട അലോട്ട്മെൻ്റ് മെമ്മോ എന്നിവ നിശ്ചിത സമയത്ത് ഇ-മെയിൽ മുഖേന സമർപ്പിച്ച് പ്രവേശനം നേടുകയും വേണം.തുടർന്ന് 15 ദിവസത്തിനകം നേരിട്ടോ തപാൽ മുഖേനയോ രേഖകളുടെ അസ്സൽ കോളജുകളിൽ ഹാജരാക്കേണ്ടതാണ്. അവർക്ക് താത്ക്കാലിക പ്രവേശനം അനുവദിക്കുന്നതല്ല.
ബന്ധപ്പെട്ട കോളജുകളുടെ ഫോൺ നമ്പറുകൾ സി എ പി (ക്യാപ്) വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.ആദ്യ ഓപ്ഷനിൽ പ്രവേശനം ലഭിക്കാത്തവർക്ക് സ്ഥിര പ്രവേശനമോ താത്ക്കാലിക പ്രവേശനമോ ഓപ്റ്റ് ചെയ്യാം.സ്ഥിരപ്രവേശനം നേടുന്നവർ മുകളിൽ പറഞ്ഞ പ്രകാരം പ്രവേശന നടപടികൾ പൂർത്തീകരിച്ച് പ്രവേശനം ഉറപ്പാക്കണം.രണ്ടാം അലോട്ട്മെൻ്റിൽ പേരുള്ളവർ സെപ്തംബർ 9 ന് വൈകിട്ട് 4 നകം സ്ഥിര/താത്ക്കാലിക പ്രവേശനത്തിനുള്ള നടപടികൾ പൂർത്തിയാക്കാത്ത പക്ഷം അവരുടെ അലോട്ട്മെൻ്റ് റദ്ദാകും.ആദ്യ അലോട്ട്മെൻ്റിൽ താത്ക്കാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്ട്മെൻ്റിലും അതേ നില തന്നെയാണെങ്കിൽ അവർക്ക് നിശ്ചിത സമയത്ത് ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ മൂന്നാം അലോട്ട്മെൻ്റിനായി കാത്തിരിക്കുയോ ചെയ്യാം.കോളേജുകളിൽ പ്രവേശനം നേടുന്നവർ സെപ്തംബർ 9 ന് വൈകിട്ട് 4 നകം ലോഗിൻ ചെയ്ത് കൺഫർമേഷൻ സ്ലിപ്പ് പരിശോധിച്ച് പ്രവേശനം ഉറപ്പാക്കണം. നിശ്ചിത സമയത്തിന് ശേഷം ഇത് സംബന്ധിച്ച പരാതികൾ സർവ്വകലാശാല പരിഗണിക്കില്ല.ഒപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സെപ്തംബർ 10, 11 തിയതികളിൽ അപേക്ഷകർക്ക് അവസരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം)
മസ്ജിദ് ബസാർ, എരുമേലി
04828 210005
9495487914