Friday, May 17, 2024
keralaNewsObituary

വഴിത്തര്‍ക്കം: ആലപ്പുഴയില്‍ യുവാവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി 

ആലപ്പുഴ: ആലപ്പുഴ ചുനക്കരയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി. ചുനക്കര സ്വദേശി ദിലീപ് ഖാനാണ്(45) കൊല്ലപ്പെട്ടത്. വഴിത്തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ സഹോദരിയുടെ വീടിന് സമീപമാണ് സംഭവം. ഇവരുടെ ഓട്ടോ ദിലീപിന്റെ ഉടമസ്ഥതയിലുള്ള വഴിയിലൂടെ സഞ്ചരിച്ചത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. നേരത്തെ മുതല്‍ ഇവര്‍ തമ്മില്‍ വഴിത്തര്‍ക്കുണ്ട്.