Saturday, May 18, 2024
keralaNewsObituary

കൊല്ലത്ത് യുവ അഭിഭാഷക തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് അഭിഭാഷകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇട്ടിവ തുടയന്നൂര്‍ സ്വദേശി ഐശ്വര്യയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗാര്‍ഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചു ഐശ്വര്യയുടെ കുടുംബം ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.