Thursday, May 16, 2024
indiaNewspoliticsworld

ബൈഡന്‍ മോദിയുടെ അടുത്തേക്ക് വന്ന് പുറത്ത് തട്ടി ആ സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

എല്‍മാവു: ജി 7 ഉച്ചകോടിയില്‍ ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു.                                                                       

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുത്തേക്ക് ചെന്നു, അദ്ദേഹത്തിന്റെ തോളില്‍ തട്ടി, ബൈഡനും മോദിയും സൗഹൃദം പങ്കിടുന്നതാണ് വീഡിയോയില്‍ ഉള്ളത്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് ജോ ബൈഡന്‍ നടക്കുന്നതായി വീഡിയോയില്‍ കാണാം.

പ്രധാനമന്ത്രി തിരിഞ്ഞു നോക്കിയതും ഇരുവരും പരസ്പരം അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു.

ജി 7 ഉച്ചകോടിയില്‍ ബൈഡന്‍ പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് വന്ന് സൗഹൃദം പങ്കുവച്ചത്. ഏറെ കൗതുകമുളള കാഴ്ചയായാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.