Sunday, May 19, 2024
Local NewsNews

എരുമേലി സെന്റ് തോമസ് സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

എരുമേലി: എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്റ്‌റി സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രവര്‍ത്തനോദ്ഘാടനം വൈഖരി 2022 എന്ന പേരില്‍ നടത്തപ്പെട്ടു.                                                                                                 

സ്‌കൂള്‍ മാനേജര്‍ റവ.ഫാ.വര്‍ഗീസ് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത ഗായികയും കാഞ്ഞിരപ്പള്ളി സെന്റ്.

ഡോമിനിക്‌സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ ലല്ലു അല്‍ഫോന്‍സ് നിര്‍വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ അഡ്വ. അനശ്വര ഹരി തന്റെ പ്രചോദനാത്മകമായ ജീവിതം വാക്കുകളിലൂടെ കുട്ടികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സെന്‍.ജെ.പി. സെന്റ്. തോമസ് എല്‍.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി.റിറ്റി മരിയ,വര്‍ഗീസ് കൊച്ചു കുന്നേല്‍, ബാബു .റ്റി. ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തദവസരത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് മേഴ്‌സി ജോണ്‍ സ്വാഗതവും ലീന തോമസ് കൃതജ്ഞതയും അര്‍പ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളാല്‍ വൈഖരി 2022 വര്‍ണശബളമായി.