Monday, May 6, 2024
NewsObituaryworld

ഹൃദയം തുരന്നെടുത്തു; 76 കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആഭിചാര കൊലയ്ക്ക് ഇരയായ .76 കുട്ടികളുടെ അസ്ഥികൂടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തെക്കന്‍ അമേരിക്കയിലെ പെറുവിലാണ് സംഭവം. 76 കുട്ടികളുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ഫ്ളോറിഡ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. ഹുവാന്‍ചാകോയ്ക്ക് സമീപം പാംപ ലാ ക്രൂസിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഹൃദയം തുരന്ന് എടുത്ത നിലയിലായിരുന്നു അസ്ഥികൂടങ്ങള്‍. വരും ദിവസങ്ങളില്‍ നടക്കുന്ന ഖനനങ്ങളില്‍ കൂടുതല്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ ഗവേഷകര്‍ പരിശോധനയും ഖനനവും നടത്തിവരികയാണ്. ഇതുവരെ 323 കുട്ടികളുടെ അസ്ഥികൂടങ്ങളാണ് ഇവിടെ നിന്നും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇന്‍ഗാ കാലഘട്ടത്തിന് മുന്‍പുള്ള ചിമു ജനതയാണ് ഇവിടെ നരബലി നടത്തിയിരുന്നത് എന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന.