Sunday, May 19, 2024
Uncategorized

ഇലന്തൂരിലെ നരബലി; ഷാഫിയും ലൈലയും ചേര്‍ന്ന് ഭഗവല്‍ സിംഗിനെ കൊല്ലാനും പദ്ധതിയിട്ടു; പോലീസ്

പത്തനംതിട്ട: ഇലന്തൂരിലെ റോസ്ലിലിയുടെയും – പത്മയുടെയും നരബലിക്ക് ശേഷം ഷാഫിയും, സിംഗിന്റെ ഭാര്യലൈലയും ചേര്‍ന്ന് ഭഗവല്‍ സിംഗിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ലൈല തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോസിയുടെ കൊലപാതകം നടന്നപ്പോള്‍ തന്നെ ഭഗവല്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.പത്മയുടെ കൊലപാതകത്തിന് പിന്നാലെ ഭഗവല്‍ ഇക്കാര്യം പുറത്ത് പറയുമോ എന്ന് ഇരുപ്രതികളും ഭയപ്പെട്ടിരുന്നു.                         തുടര്‍ന്നാണ് ഇയാളെ കൊലപ്പെടുത്താനും പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഇതിനിടെയിലാണ് പത്മയുടെ തിരോധാനത്തിന്റെ ഭാഗമായി പോലീസ് ഷാഫിയെ കസ്റ്റഡിയില്‍ എടുത്തത്. ഇതിന് പിന്നാലെയാണ് നാടിനെ നടുക്കിയ അരുംകൊലയായി നരബലിയുടെ കൊലപാതത്തിന്റെ ചുരുളഴിയുന്നത്. ഏറ്റവും ക്രൂരമായി കൊലപാതകത്തില്‍ പങ്കുചേര്‍ന്നത് ലൈലയാണ്. ഇതിനിടെ പോലീസ് തയ്യാറാക്കിയ പ്രതികളുടെ ക്രൂരകൃത്യങ്ങള്‍ അടങ്ങിയ റിമാന്റ് റിപ്പോര്‍ട്ട് ജനങ്ങളെയും അധികാരികളെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. കൊലപാതകങ്ങളുടെ പിന്നിലെ സൂത്രധാരന്‍ ഒന്നാം പ്രതി ഷാഫിയാണ്.                                                                       സിനിമയില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് റോസ്ലിലിയെ സിംഗിന്റെ വീട്ടില്‍ എത്തിച്ചു. ലൈല കഴുത്തറുത്ത് ചോര വീഴ്ത്തി. റോസ്ലിയുടെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പ്പിച്ചും ചോര വീഴ്ത്തി മുറിയില്‍ തളിച്ചും ഭാഗ്യത്തിനായി പ്രാര്‍ത്ഥിച്ചു. ആദ്യ കൊലപാതകം നടന്നതിന് ശേഷവും സാമ്പത്തികമായി വിജയിക്കാത്തതിനാല്‍ ഷാഫിയെ വീണ്ടും ഭഗവല്‍ ലൈല ദമ്പതികള്‍ ബന്ധപ്പെട്ടു. ശാപം കാരണം പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ് മറ്റൊരു നരബലി കൂടി നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് കൊച്ചിയില്‍ നിന്ന് പത്മയെ കൊണ്ടുവന്നത്. റോസിയുടെ കൊന്നതുപോലെ പത്മയേയും കൊലപ്പെടുത്തുകയായിരുന്നു.                   

നരബലി  ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് ഷാഫിയുടെ ഭാര്യ

എറണാകുളം: നരബലിക്കായി സ്ത്രീകളെ എത്തിച്ച ഷാഫി സ്ഥിരം മദ്യപാനിയും പ്രശ്നക്കാരനുമായിരുന്നുവെന്ന് ഷാഫിയുടെ ഭാര്യ നബീസ. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും അറിയാം. ഇവര്‍ എറണാകുളം സൗത്തില്‍ സ്ഥിരമായി ലോട്ടറി വില്‍ക്കുന്നവരാണ്. ഹോട്ടലില്‍ സ്ഥിരമായി വരാറുണ്ട്. കാണാതായിയെന്ന് പറയുന്ന ദിവസം പത്മ ഹോട്ടലില്‍ വന്നിരുന്നുവെന്നും നബീസ പറഞ്ഞു. കൊലപാതകം നടന്ന വിവരം അറിയില്ല. ഭര്‍ത്താവിനെ ന്യായീകരിക്കുന്നില്ല. ആഭിചാര കൊല ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും നബീസ വ്യക്തമാക്കി. ഷാഫിക്ക് വലിയ സാമ്പത്തിക പിന്‍ബലം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. സ്വന്തമായി ഭര്‍ത്താവിന് ബാങ്ക് അക്കൗണ്ട് പോലും ഇല്ല. തന്റെ ഫേസ്ബുക്ക് ബുക്ക് ഉപയോഗിച്ചത് ഷാഫിയാണെന്നും നബീസ പറഞ്ഞു.