Wednesday, May 15, 2024
Local NewsNews

വെള്ളപ്പൊക്കം ; എരുമേലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

എരുമേലി: ദിവസങ്ങളായി തുടര്‍ന്ന് മഴയില്‍ എരുമേലി പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധ്യത പ്രദേശങ്ങള്‍ കോട്ടയം ജില്ല കളക്ടര്‍ വിഘ്‌നേശ്വരി ഐ എ എസ് സന്ദര്‍ശിച്ചു.പമ്പാനദിക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള മൂക്കന്‍പെട്ടി കോസ് വേ, എരുത്വാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയുടെ വീട് , ബൈപ്പാസ് നിര്‍മ്മാണം ബന്ധപ്പെട്ട് റോഡിന്റെ സംരക്ഷണ സംരക്ഷണ ഭിത്തി തകര്‍ന്ന പൊര്യന്‍മല എന്നീ പ്രദേശങ്ങളാണ് കളക്ടര്‍ സന്ദര്‍ശിച്ചത് . മൂക്കന്‍പട്ടിയില്‍ വെള്ളപ്പൊക്കം രൂക്ഷമായാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാട്ടുകാരുമായി ചര്‍ച്ചയും നടത്തി. ഒഴുക്കില്‍പ്പെട്ട സിന്ധു മനോജിന്റെ വീടാണ് സന്ദര്‍ശിച്ചത് . പുതിയ വീട് നിര്‍മ്മിക്കുന്നതിന് സമീപത്തായി സംരക്ഷണഭിത്തി കെട്ടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. മേഖലയിലെ വെള്ളപ്പൊക്ക ദുരിതം സംബന്ധിച്ച് സര്‍ക്കാരിനെ അറിയിക്കുമെന്നും കളക്ടര്‍ പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ് , പഞ്ചായത്ത് അംഗങ്ങളായ ലിസി സജി, അനിത സന്തോഷ് , പ്രകാശ് പള്ളിക്കൂടം എന്നിവരും കളക്ടര്‍ക്കൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.