Saturday, May 4, 2024
indiaNews

സ്‌കൂളുകള്‍ തുറന്നു; ക്ലാസില്‍ 50 % വിദ്യാര്‍ഥികള്‍.

കോവിഡ് കേസുകള്‍ കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നു. ഡല്‍ഹി, തമിഴ്‌നാട്, അസം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചത്. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും 9 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസ് തുടങ്ങിയത്. 17 മാസങ്ങള്‍ക്കു ശേഷമാണ് സ്‌കൂള്‍ തുറക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ക്ലാസുകള്‍.