Sunday, May 5, 2024
keralaLocal NewsNews

എരുമേലി വിമാനത്താവളത്തിന് സ്വാഗതം; ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: സര്‍വ്വകക്ഷിയോഗം

എരുമേലി: നിര്‍ദിഷ്ട എരുമേലി ശബരിമല വിമാനത്താവളത്തിന് എതിര്‍പ്പുകള്‍ ഇല്ലെന്നും – എന്നാല്‍ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ഭൂമി നല്‍കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം.പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍  നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത് .നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന ഭൂമി വിട്ടു നല്‍കുന്നവരുടെ ഹിയറിംഗിന് തൊട്ടുമുമ്പാണ് ജനപ്രതിനിധിയുള്ള യോഗം വിളിച്ചുകൂട്ടിയത്.                                                                സര്‍ക്കാരിനോട്                                  ആവശ്യപ്പെടുന്ന കാര്യങ്ങള്‍……..

1. ഭൂമി നല്‍കുന്നവര്‍ക്ക് പ്രത്യേക പാക്കേജ് നല്‍കുക.
2. ഭൂമി വിട്ടു നല്‍കുന്ന കുടുംബങ്ങളിലെ ഒരാള്‍ക്ക് ജോലി.
3. വിമാനത്താവളം പദ്ധതിക്ക് ബന്ധപ്പെട്ട് ഓഹരി വാങ്ങുന്നതിനുള്ള മുന്‍ഗണന.
4. ഭൂമി നല്‍കുന്നവര്‍ക്കുള്ള മികച്ച നഷ്ടപരിഹാരം.
അടക്കം നിരവധി നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിനെ സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചത്.
നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ പേരേയും പങ്കെടുപ്പിച്ചുകൊണ്ട് 24 ന് ജനകീയ കണ്‍വന്‍ഷനില്‍ വിപുലമായ ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്തെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ മെമ്പര്‍മാരെയും ചര്‍ച്ചകള്‍ക്കായി വിളിക്കണം. പദ്ധതി പ്രദേശത്ത് കൂടി ഒഴുകുന്ന കാരിത്തോട് തോട് സംരക്ഷിക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കും.                                      പരിപാടിയില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണി, പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് കാഞ്ഞിരപ്പള്ളി എംഎല്‍എ, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമണ്‍,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്‍ അംഗം ജസി സാജന്‍, ബ്ലോക്ക് പഞ്ചായത്ത്                              അംഗങ്ങളായ ടി എസ് കൃഷ്ണകുമാര്‍ , അഡ്വ. സാജന്‍ കുന്നത്ത് , എരുമേലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിതാ സന്തോഷ്, എ ആര്‍ രാജപ്പന്‍ നായര്‍ , സുനില്‍ ചെറിയാന്‍, ഹര്‍ഷകുമാര്‍ , സനില രാജന്‍, തുളസി പി കെ , സിനിമോള്‍ , ജിജി സജി, മറിയാമ്മ മാത്തുക്കുട്ടി, ലിസി സജി, പദ്ധതി പ്രതിനിധി റിട്ടേ . തഹസില്‍ദാര്‍ അജിത്ത് , വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ വി ഐ അജി , ടിവി ജോസഫ് , അനുശ്രീ സാബു , ബിനോ ചാലക്കുഴി, അനിയന്‍ എരുമേലി, വിസി അജികുമാര്‍ , ബിനു മറ്റക്കര , ജോസ് മടുക്കക്കുഴി , പി എച്ച് അബ്ദുല്‍സലാം എന്നിവരും പങ്കെടുത്തു.                                                                                                  എംഎല്‍എ പറഞ്ഞത് ………………

എരുമേലി ശബരിമല വിമാനത്താവളം പദ്ധതിക്കെതിരെയുള്ള സ്ഥാപിക്കാരുടെ താല്‍പര്യങ്ങള്‍ അനുവദിക്കില്ല …..
തെറ്റായ പ്രചരണം നടത്തി പദ്ധതി അട്ടിമറിക്കാനും – വൈകിപ്പിക്കാനും ശ്രമം നടക്കുന്നു …..
പദ്ധതി എന്തുവന്നാലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല……
മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ 2024 ടെന്‍ഡര്‍ നല്‍കി 2030 ഓടെ പദ്ധതി പൂര്‍ത്തീകരിക്കും……
ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരം – നഷ്ടത്തേക്കാള്‍ മികച്ച പാക്കേജ് …..
റിപ്പോര്‍ട്ട് പഠിക്കാന്‍ പ്രത്യേക സമിതി ……
പദ്ധതി മേഖലയിലെ വിനോദസഞ്ചാരം മേഖലയ്ക്ക് ഗുണകരമാകും ……
24ന് എരുമേലിയില്‍ ചേരുന്ന ജനകീയ കണ്‍വെന്‍ഷനില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തുളസിദാസ് ഐഎഎസ് , മറ്റ് ഉന്നത അധികാരികള്‍ പങ്കെടുക്കും ….