Tuesday, May 7, 2024
educationHealthkeralaNews

സ്വീകാര്യതയും – സംരക്ഷണവും ; വിദ്യാര്‍ഥികളില്‍ നേഴ്‌സിംഗ് പഠനത്തിന് പ്രിയമേറുന്നു 

എസ് എസ് എല്‍ സിയും, പ്ലസ് ടുവും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ നഴ്‌സിംഗ് പട്ടണത്തിലേക്ക്. പ്ലസ്ടുവിന് ശേഷം ഉന്നതപഠനത്തിന് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളാണ് തൊഴിലധിഷ്ഠിത കോഴ്‌സ് നേഴ്സിംഗ് പഠനത്തിലേക്ക് എത്തുന്നത്. നഴ്‌സിംഗ് പഠനത്തിന് ശേഷം വന്‍ തോതില്‍ ജോലി ലഭിക്കുവാന്‍ ലഭിക്കുന്നതാണ് ഇതിന് പ്രധാന കാരണം. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് നേഴ്‌സിംഗ് മേഖല തിരഞ്ഞെടുത്തത്.ഈ വര്‍ഷം ഇതിലും വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശരാജ്യങ്ങളുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നേഴ്‌സിംഗ് ജോലികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും – ജോലി ഒഴിവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്ലസ്ടുവിന് ശേഷം തുടര്‍പഠനത്തിന് സാധിക്കാത്തവരും സീറ്റ് ലഭിക്കാത്തവരുമടക്കം വരുന്ന ആണ്‍ കുട്ടികളും, പെണ്‍കുട്ടികളും നേഴ്‌സിംഗ് ജോലിയാണ് തിരഞ്ഞെടുക്കുന്നത്. പഠനത്തിനുള്ള സൗകര്യവും, പഠന ചെലവും താരതമ്യേന കുറവായതാണ് നഴ്‌സിംഗ് ജോലി തിരെഞ്ഞെടുക്കാനുള്ള പ്രധാനകാരണമെന്നും രക്ഷിതാക്കളും കുട്ടികളും പറയുന്നു.

വിദേശരാജ്യങ്ങളില്‍ ലഭിക്കുന്ന ജോലിയും, ഉയര്‍ന്ന ശമ്പളവുമാണ് നഴ്‌സിംഗ് പഠനത്തിന് കുട്ടികളെ പ്രേരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ നേഴ്‌സിംഗ് പഠനത്തിനുള്ള മികവുറ്റ പ്രവര്‍ത്തനമാണ് നേഴ്‌സിംഗ് മേഖലകളിലേക്ക് തിരക്ക് വര്‍ധിക്കാന്‍ കാരണമെന്നും രക്ഷകര്‍ത്താക്കള്‍ പറയുന്നു. ഇതുകൂടാതെ മംഗലാപുരം,ബാംഗ്ലൂര്‍ , ചെന്നൈ എന്നിവിടങ്ങളിലെ നേഴ്‌സിംഗ് കോളേജുകളുടെ പ്രവര്‍ത്തനവും മികവുറ്റതാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ലോകത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന മഹാമാരിയെ ഫലപ്രമായി നേരിട്ട ആരോഗ്യ രംഗത്തെ നഴ്‌സുമാരുടെ പ്രവര്‍ത്തനവും – അവര്‍ക്ക് ലഭിച്ച സംരക്ഷണവുമാണ് കൂടുതല്‍ പേരെ നേഴ്‌സിംഗ് രംഗത്തേക്ക് ആകര്‍ഷിച്ചത്. സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാരുടെ വേതനം സംബന്ധിച്ച് കോടതിവിധി സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചാല്‍ നേഴ്‌സിംഗ് മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ദ്ധിക്കുമെന്നും കണക്കുകൂട്ടുന്നു.