Saturday, April 27, 2024
indiaNewspolitics

ബിജെപിയില്‍

മുംബൈ: കോണ്‍ഗ്രസ് – എന്‍സിപി പിന്തുണയോടെ സ്വതന്ത്രയായി വിജയിച്ച ആന്ധ്രപ്രദേശിലെ അമരാവതി എംപി നവനീത് റാണ ബിജെപിയില്‍ ചേര്‍ന്നു. ഇത്തവണ അമരാവതിയിലെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി അംഗത്വം എടുത്തത്. ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലേ അംഗത്വം നല്‍കി.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് – എന്‍സിപി പിന്തുണയോടെ സ്വതന്ത്രയായാണ് നവനീത് റാണ ജയിച്ചത്. ലൗ ഇന്‍ സിങ്കപ്പൂര്‍ എന്ന മലയാള സിനിമയിലടക്കം തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്. അതിനിടെ മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. എന്‍സിപി അജിത്ത് പവാര്‍ വിഭാഗവും ശിവസേന ഷിന്‍ഡേ വിഭാഗവും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടേക്കും.

മഹാ വികാസ് അഘാഡിയില്‍ തര്‍ക്കം തുടരുന്നതിനിടെ എന്‍സിപി ശരദ് പവാര്‍ വിഭാഗവും ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് 24 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിജെപി ആറ് സീറ്റുകളില്‍ കൂടി പ്രഖ്യാപനം നടത്തിയേക്കും.